ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതിന്‌ തുല്യം: കാനം



തിരുവനന്തപുരം>രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതിന്‌ തുല്യമാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.  അപ്പീൽ നൽകാൻ 30 ദിവസത്തെ കാലാവധി കോടതി നൽകിയിരിക്കുമ്പോൾ, തിടുക്കത്തിലുള്ള നടപടി ഭീരുത്വമാണ്‌.  ഇഡിയെയും സിബിഐയെയും ഉൾപ്പെടെയുള്ള ഭരണസംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാമെന്നാണ്‌ ബിജെപി കരുതുന്നത്‌. ഇതിൽ ശക്തമായ പ്രതിഷേധം ഉയരണമെന്നും കാനം ഫെയ്‌സ്‌ ബുക്കിൽ കുറിച്ചു. Read on deshabhimani.com

Related News