റാഗിങ്‌: കാസർകോട്‌ പ്ലസ്‌ വൺ വിദ്യാർഥിയുടെ മുടി മുറിച്ചു



കാസർകോട് > പ്ലസ്‌ വൺ വിദ്യാർഥിയുടെ മുടി സീനിയർ വദ്യാർഥികൾ ബലമായി മുറിച്ചുമാറ്റിയതായി പരാതി. ഉപ്പള ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയുടെ  മുടിയാണ്‌ പത്തോളം  വരുന്ന  സീനിയർ വിദ്യാർഥികൾ മുറിച്ചുമാറ്റിയത്‌. വിദ്യാർഥിയുടെ വീട്ടുകാർ പരാതി നൽകിയിട്ടില്ലെന്ന്‌ മഞ്ചേശ്വരം പൊലീസ്‌ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ച  സ്‌കൂളിന്‌ സമീപത്ത്‌ വെച്ച്‌ മുടിമുറിച്ചത് സാമൂഹ്യ മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുകയായിരുന്നു.  മുടി നീട്ടി വളർത്തിയ വിദ്യാർഥിയോട്‌ മുറിച്ച്‌ വരാൻ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അനുസരിക്കാത്തതിനലാണ്‌ മുടി മുറിച്ച്‌ മാറ്റിയത്‌. വിദ്യാർഥിയും സ്‌കൂൾ പ്രിൻസിപ്പലും നൽകിയ മൊഴിയിൽ സംഭവം ശരിയാണെന്ന്‌ ബോധ്യപ്പെട്ടതായി മഞ്ചേശ്വരം എസ്‌ഐ എൻ അൻസർ പറഞ്ഞു. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ല. സ്‌കൂളിൽ ശനിയാഴ്‌ച പിടിഎ യോഗം വളിച്ചിട്ടുണ്ട്‌. മുടിമുറിച്ച വിദ്യർഥികൾക്കെതിരെ  അച്ചടക്ക നടപടിയുണ്ടാകും. ഇതിനിടെ ഉപ്പളക്കടുത്ത ബേക്കൂർ സ്‌കൂളിൽ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ചെരിപ്പുകൾ കൈയിൽ തൂക്കി നടത്തിക്കുകയും നൃത്തം ചെയ്യിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്‌. രണ്ട്‌ സംഭവത്തിലും സംസ്ഥാന ബാലവകാശ സംരക്ഷണ കമീഷൻ കേസെടുത്തു. പൊതുവിദ്യഭ്യാസ ഡയറക്‌ട‌ർ, ജില്ലാ പൊലീസ്‌ മേധാവി, രണ്ട്‌ സ്‌കൂളിലെയും പ്രിൻസിപ്പൽ, മഞ്ചേശ്വരം എസ്എച്ച്‌ഒ എന്നിവരോട്‌ കമീഷൻ അംഗം അഡ്വ. പി പി ശ്യാമളാദേവി റിപ്പോർട്ട് ആവശ്യപ്പെട്ടു. Read on deshabhimani.com

Related News