കുട്ടികളുടെ ജീവനെടുക്കുന്ന രാഷ്ട്രീയം നിർത്തണം: മന്ത്രി ആർ ബിന്ദു



തിരുവനന്തപുരം ക്യാമ്പസിന്‌ പുറത്തുനിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആസൂത്രിതമായി നടത്തിയ ക്രൂരമായ കൊലപാതകമാണ് ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജിൽ നടന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ക്യാമ്പസുകളെ കൊലക്കളമാക്കുന്നത് വച്ചുപൊറുപ്പിക്കാനാകില്ല. ഒരു കലാലയത്തിലും ഇത്തരം സംഭവം ആവർത്തിച്ചുകൂടാ. അതിനുള്ള ജാഗ്രതയും നടപടികളും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകും. കുട്ടികളുടെ ജീവനെടുത്ത് ഇച്ഛാഭംഗങ്ങൾ തീർക്കുന്ന കാടത്തം കമ്യൂണിസ്റ്റുവിരുദ്ധ രാഷ്ട്രീയനേതൃത്വം അവസാനിപ്പിക്കണമെന്നും മന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News