എൻഡോസൾഫാൻ ; ഇടതുപക്ഷം എന്നും ദുരിതബാധിതർക്കൊപ്പം



തിരുവനന്തപുരം എൻഡോസൾഫാൻ ദുരിതബാധിതർക്കൊപ്പം എന്നും നിലകൊണ്ടിട്ടുള്ളത്‌ ഇടതുപക്ഷമാണെന്ന്‌ മന്ത്രി ആർ ബിന്ദു നിയമസഭയിൽ പറഞ്ഞു. റമഡിയേഷൻ സെൽ പുനരുജ്ജീവിപ്പിക്കാൻ നടപടിയെടുക്കും. ജില്ലാതല സമിതി  പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നുണ്ട്‌. കാസർകോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയുടെ നിർമാണം സർക്കാർ ഊർജിതപ്പെടുത്തി. 272 തസ്തിക പുതുതായി അനുവദിച്ചു. പുനരധിവാസ വില്ലേജ്‌ സ്ഥാപിക്കാനുള്ള നടപടിയും വേഗത്തിലാണ്‌. 171  കോടി രൂപ ചികിത്സയ്‌ക്കും 16.83 കോടി വായ്പ എഴുതിത്തള്ളാനും 281 കോടി നഷ്ടപരിഹാരമായും നൽകി. ദുരിതമനുഭവിക്കുന്നവരുടെ വീടുകളിലെത്തി സഹായിക്കുന്നതും അവരുടെ അവകാശ സംരക്ഷണത്തിന്‌ സുപ്രീംകോടതിവരെ നിയമയുദ്ധം നടത്തിയതും ഇടതുപക്ഷമാണ്‌. സർക്കാർ പ്രഖ്യാപിച്ച എല്ലാ സഹായ പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന്‌ എൻ എ നെല്ലിക്കുന്ന്‌ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്‌ മറുപടിയായി മന്ത്രി പറഞ്ഞു. വലിയ ദുരിതമാണ്‌ ഇപ്പോഴും അവർ നേരിടുന്നതെന്നും സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News