ഖത്തര്‍ വിസ സെന്‍ററിനു മുന്നില്‍ പ്രവാസി ധർണ



കൊച്ചി> കൊച്ചിയിലെ ഖത്തര്‍ വിസ സെന്‍ററിനു മുന്നില്‍ പ്രവാസികള്‍ ധര്‍ണ നടത്തി. ഹെല്‍ത്ത് ടെസ്റ്റ് നടത്തുന്നതിലെ ക്രമക്കേടുകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. സ്വകാര്യ ഏജന്‍സിയാണ് ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുന്നത്. സ്വകാര്യ ആശുപത്രികളുമായി  കൂട്ടുചേര്‍ന്ന് അഴിമതി നടത്തുകയും പ്രവാസി യാത്രികരെ കഷ്ടപ്പെടുത്തുകയും ചെയ്യുകയാണ്. കേരള പ്രവാസി സംഘം എറണാംകുളം ജില്ലാ കമ്മിറ്റിയാണ് qvcക്ക് മുന്നില്‍  സമരം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡണ്ട് ഇഡി ജോയ് അദ്ധ്യക്ഷനായിരുന്നു. സി ഇ നാസര്‍ ,എംയു അഷറഫ്പി എന്‍ ദേവാനന്ദന്‍ ,വിജി ശ്രീലാല്‍ , അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News