റണ്ണിങ് കോൺട്രാക്‌ട്: റോഡുകളുടെ പരിശോധന ഇന്നുമുതൽ



തിരുവനന്തപുരം> സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനു കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ചൊവ്വാഴ്‌ച തുടങ്ങും. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലയിലാണ് ആദ്യദിന പരിശോധന.  മുഴുവൻ  ജില്ലയിലെയും ഒന്നും രണ്ടും റണ്ണിങ് കോൺട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നാല്‌ ഐഎഎസ് ഉദ്യോഗസ്ഥർ, എട്ടു ചീഫ് എൻജിനിയർമാർ, സൂപ്രണ്ടിങ് എൻജിനിയർമാർ, എക്സിക്യൂട്ടീവ് എൻജിനിയർമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകുക. ഓരോ പ്രവൃത്തിയുടെയും മെഷർമെന്റ്‌ ബുക്ക് സഹിതം പരിശോധനയ്‌ക്ക് വിധേയമാക്കും. തിരുവനന്തപുരത്ത്‌ 1525 കിലോമീറ്റർ റോഡാണ് റണ്ണിങ് കോൺട്രാക്ട് പ്രകാരം പ്രവൃത്തി നടക്കുന്നത്. 44.20 കോടിയുടെ പ്രവൃത്തി. ഇടുക്കിയിൽ 2330  കിലോമീറ്ററിൽ 73.57 കോടി രൂപയുടെയും എറണാകുളത്ത്‌ 2649 കിലോമീറ്ററിൽ 68.24 കോടിയുടെ പ്രവൃത്തിയുമാണ്‌ പുരോഗമിക്കുന്നത്‌.   Read on deshabhimani.com

Related News