'കള്ളപ്പണികൾ' നടക്കില്ല: അത്യാധുനിക മൊബൈൽ ലാബുകൾ പണിതുടങ്ങി; ഗുണനിലവാരം അപ്പപ്പോൾ അറിയാം

മന്ത്രി മുഹമ്മദ് റിയാസ് റോഡ് പ്രവൃത്തിയുടെ ഗുണനിലവാര പരിശോധന നടത്തുന്നു


തിരുവനന്തപുരം> പൊതുമരാമത്ത് വകുപ്പിന്റെ നിർമാണപ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സജ്ജമാക്കിയ അത്യാധുനിക മൊബൈൽ ലാബുകൾ (ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബ്) സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിൽ നടന്ന റോഡ് പ്രവൃത്തിയുടെ ഗുണനിലവാര പരിശോധനയിൽ പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കാളിയായി. അത്യാധുനിക മൊബൈൽ ലാബുകളുടെ വരവോടെ നിർമ്മാണ സമയത്ത് പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ച് നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സുതാര്യത ഉറപ്പു വരുത്താനുകം. അഴിമതിക്ക് സാധ്യതയുള്ള എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ അത് ഇല്ലാതാക്കാൻ ആകും. ബുധനാഴ്‌ച മുതൽ മൂന്ന് ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബുകൾ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് പരിശോധന നടത്തുന്നത്. റോഡ് പ്രവർത്തികൾ മാത്രമല്ല പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ പ്രവർത്തികളും പരിശോധിക്കും. ലാബുകളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ എല്ലാ മാസവും പരിശോധിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News