ഇ ഹരികുമാര്‍: ആധുനിക മലയാള കഥാസാഹിത്യത്തിലെ സവിശേഷ പ്രതിഭ: പുരോഗമന കലാസാഹിത്യ സംഘം



തിരുവനന്തപുരം> ജീവിതത്തിന്റെയും പ്രണയത്തിന്റെയും നവീന വഴികളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോയ മൗലിക പ്രതിഭയാണ് ഇ ഹരികുമാര്‍. അന്നത്തെ ആധുനികരില്‍ നിന്ന് മാറിനിന്ന് ജീവിതഗന്ധിയായ ഭാഷയില്‍ തികച്ചും വ്യത്യസ്തമായ കഥകളെഴുതാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. വായനക്കാരനെ പിന്തുടരാന്‍ പ്രേരിപ്പിക്കുന്ന സരളമായ ഭാഷയില്‍ സാധാരണ ജീവിതങ്ങളും അതില്‍ നിന്ന് കടഞ്ഞെടുത്ത തികച്ചും മൗലീകമായ ദര്‍ശനങ്ങളും അദ്ദേഹം ആവിഷ്‌ക്കരിച്ചു. മലയാള കഥാസാഹിത്യത്തെ ഇന്റര്‍നെറ്റ് മീഡിയയില്‍ എത്തിച്ച് അനശ്വരമാക്കാനാണ് അവസാനഘട്ടങ്ങളില്‍ അദ്ദേഹം പരിശ്രമിച്ചത്. വലിയ മട്ടിലുള്ള ഒരു സാമൂഹ്യോത്തരവാദിത്തമായിരുന്നു അതിലൂടെ നിര്‍വ്വഹിച്ചത്. രോഗശയ്യയില്‍ കിടക്കുമ്പോഴും ആ പ്രവര്‍ത്തനം തുടര്‍ന്നു.ഹരികുമാറിന്റെ നിര്യാണം മലയാള സാഹിത്യത്തിന് വലിയ നഷ്ടമാണ്.അദ്ദേഹത്തിന്റെ വേര്‍പാടില്‍ സംഘം അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് പുകസ അറിയിച്ചു.   Read on deshabhimani.com

Related News