പി ടി ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റാകും



ന്യൂഡല്‍ഹി> പി ടി ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റാവും. അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഉഷയ്ക്ക് എതിരില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായിരുന്ന ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് പിടി ഉഷ മാത്രമായിരുന്നു. ഡിസംബര്‍ 10 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.  നിലവില്‍ രാജ്യസഭാംഗമാണ് പി ടി ഉഷ.ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് അത്ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരമെന്ന് കഴിഞ്ഞ ദിവസം പി ടി ഉഷ പറഞ്ഞിരുന്നു.   Read on deshabhimani.com

Related News