എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലിതന്നെ വേണമെന്ന മനോഭാവം കേരളത്തില്‍ മാത്രമാണന്ന് ഹൈക്കോടതി



കൊച്ചി> എല്ലാവര്‍ക്കം സര്‍ക്കാര്‍ ജോലിതന്നെ വേണമെന്ന മനോഭാവം കേരളത്തില്‍ മാത്രമാണന്നും ഇത് മാറണമെന്നും ഹൈക്കോടതി.കേരളത്തില്‍ മാത്രമാണ് ഈ പ്രവണത കാണുന്നത്.ബിരുദമൊക്കെ നേടിയാല്‍ മറ്റ് ജോലിയെന്നത് ചിന്തിക്കാന്‍ പോലും പറ്റുന്നില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ ജോലിയെന്നത് അന്തിമമല്ല. സര്‍ക്കാര്‍ വരുമാനത്തിന്റെ എഴുപത്തഞ്ച് ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും മറ്റാനുകൂല്യങ്ങള്‍ക്കുമാണ്. കോവിഡ് പ്രതിസന്ധികാരണം രാജ്യത്തെ ആഭ്യന്തര ഉല്‍പ്പാദനം താഴേക്കാണ് .കേന്ദ്രസര്‍ക്കാരിന് മാത്രമാണ് നോട്ടടിയ്ക്കാന്‍  അവകാശമുള്ളതെന്നും ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. പിഎസ്‌സി  ജോലിയുമായി ബന്ധപ്പെട്ട സ്വകാര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള  പരാമര്‍ശം. യുവാക്കളുടെ മാനസീകാവസ്ഥ മാറണം. എംഎസ്എസി പഠിക്കുന്നവര്‍ക്ക് ആടിനെ വളര്‍ത്താം. പക്ഷെ അതിന് നമ്മള്‍ തയ്യാറാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. .   Read on deshabhimani.com

Related News