കനത്ത മഴ: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു



തിരുവനന്തപുരം >  മധ്യകേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പിഎസ്‌സി പരീക്ഷകള്‍  മാറ്റിവച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒക്ടോബര്‍ 23-ന് നടത്താനിരുന്ന പിഎസ്‌സി ബിരുദതല പരീക്ഷയടക്കമാണ് മാറ്റിവച്ചത്. അതേസമയം ഒക്ടോബര്‍ 30-ന് നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടത്തും.   Read on deshabhimani.com

Related News