നിയമസഭയിൽ പ്രതിപക്ഷ കയ്യാങ്കളി; സ്പീക്കരെ തടഞ്ഞു,വാച്ച് ആൻഡ് വാർഡുമാരെ കൈയേറ്റം ചെയ്തു



തിരുവനന്തപുരം> നിയമസഭയിൽ സ്പീക്കർ എ എൻ ഷംസീറിന്റെ ഓഫീസിന് മുന്നിൽ  പ്രതിഷേധവുമായി പ്രതിപക്ഷം. സ്‌പീക്കറെ തടഞ്ഞുകൊണ്ട്, പ്രതിപക്ഷ അംഗങ്ങൾ ഓഫീസിന് മുൻപിൽ കുത്തിയിരിക്കുന്നു. സ്പീക്കർക്ക് സംരക്ഷണം നൽകാനെത്തിയ  വാച്ച് ആൻഡ് വാർഡുമാര പ്രതിപക്ഷ അംഗങ്ങൾ കൈയേറ്റം ചെയ്തു. വാച്ച് ആൻഡ് വാർഡുമാരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഭീഷണിപ്പെടുത്തി. ‘ താൻ നോക്കിവെച്ചോ ’ എന്ന് കെെച്ചൂണ്ടിയായിരുന്നു ഭീഷണി. അഞ്ച് വനിതാ വാച്ച് ആൻഡ് വാർഡന്മാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരപരിക്കേറ്റു. മൊയ്ദീൻ ഹുസൈൻ, പ്രതീഷ്, അഖില എസ് എച്ച്, നീതു, മേഘ, മാളവിക, ഷീന എന്നീ വാച്ച് ആൻഡ് വാർഡന്മാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വാച്ച് ആൻറ് വാർഡുമാരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ്  പ്രതിപക്ഷ അംഗങ്ങള്‍ എത്തിയത്.വാച്ച് ആന്റ് വാര്‍ഡ് തിരുവഞ്ചൂർ രാധാകൃഷ്ണനെ  കയ്യേറ്റം ചെയ്‌തെന്നും  ആരോപിച്ച്  സ്പീക്കറുടെ ഓഫീസിന് പ്രതിപക്ഷാംഗങ്ങൾ  കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഭരണപക്ഷ എംഎൽഎമാരും സ്പീക്കറുടെ ഓഫീസിന് മുൻപിൽ എത്തിയതോടെ ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലും വാക്കേറ്റമുണ്ടായി. Read on deshabhimani.com

Related News