സമരങ്ങള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി



കൊച്ചി> സമരങ്ങള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീട്ടി. ആഗസ്റ്റ് 31 വരെയാണ് വിലക്ക് നീട്ടിയത്. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിച്ച് ജൂലൈ 15 ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന്‌ കേസില്‍ വിവിധ രാഷ്ടീയ പാര്‍ടികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നുവെങ്കിലും പാര്‍ട്ടികള്‍ക്ക് വേണ്ടി തിങ്കളാഴ്ച അഭിഭാഷകര്‍ ഹാജരായില്ല. സമരങ്ങളും പ്രകടനങ്ങളും വിലക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ അഭിഭാഷകനായ ജോണ്‍ നമ്പേലിയും മറ്റും സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റിസ്ഷാജി പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.   Read on deshabhimani.com

Related News