രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന്‌ 10 പേർക്ക്‌ പുരസ്‌കാരം



ന്യൂഡൽഹി > റിപ്പബ്ലിക്‌ ദിനത്തോട്‌ അനുബന്ധിച്ച്‌ രാഷ്‌‌ട്രപതിയുടെ പൊലീസ്‌ മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്ത്‌ 939 ഉദ്യോഗസ്ഥർ പൊലീസ്‌ മെഡലിന്‌ അർഹരായി. കേരളത്തിൽ നിന്നുള്ള 10 ഉദ്യോഗസ്ഥർക്കാണ്‌ ഇത്തവണ പുരസ്‌കാരം. ഐജി സി നാഗരാജു, എസ്‌പി ജയശങ്കർ രമേശ് ചന്ദ്രൻ, അസി. കമീഷണർ എം കെ ഗോപാലകൃഷ്ണൻ, ഡിവൈഎസ്‌പിമാരായ മുഹമ്മദ് കബീർ റാവുത്തർ, ആർ കെ വേണുഗോപാൽ, ടിപി ശ്യാം സുന്ദർ, ബി കൃഷ്ണകുമാർ, എസ്ഐമാരായ സാജൻ കെ ജോർജ്, ശശികുമാർ ലക്ഷ്‌മണൻ, സിപിഒ ഷീബ കൃഷ്ണൻകുട്ടി എന്നിവർക്കാണ്‌ പൊലീസ്‌ മെഡലുകൾ. Read on deshabhimani.com

Related News