എയർ മാർഷൽ ശ്രീകുമാർ പ്രഭാകരന് രാഷ്‌ട്രപതിയുടെ അതിവിശിഷ്‌ട സേവാ മെഡൽ



തിരുവനന്തപുരം > കണ്ണൂർ സ്വദേശിയും ഹൈദരാബാദിലെ എയർഫോഴ്‌സ് അക്കാദമി കമാൻഡന്റുമായ എയർ മാർഷൽ ശ്രീകുമാർ പ്രഭാകരന്‌ രാഷ്‌ട്രപതിയുടെ അതി വിശിഷ്‌ട സേവാ മെഡൽ. സമാധാന കാലഘട്ടത്തിൽ നൽകുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സൈനിക മെഡലാണിത്. സ്‌തുത്യർഹമായ രാഷ്‌ട്രസേവനത്തിലെ ആജീവനാന്ത നേട്ടങ്ങളേയും വിശിഷ്‌ട സേവനവും മാനിച്ചാണ് ബഹുമതി നൽകുന്നത്. 2005 വായുസേന മെഡലും ലഭിച്ചിരുന്നു. കണ്ണൂർ കല്ല്യാശ്ശേരിയിലെ സി സി പി നമ്പ്യാരുടെയും പദ്‌മിനി നമ്പ്യാരുടെയും മകനാണ്. ഭാര്യ: രേഖ പ്രഭാകരൻ. Read on deshabhimani.com

Related News