രാഷ്‌ട്രപതിയുടെ സന്ദർശനം: ആലപ്പുഴ ദേശീയപാതയിൽ നാളെ ഗതാഗതനിയന്ത്രണം

ആലപ്പുഴ ബൈപ്പാസ്‌


ആലപ്പുഴ > രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് വെള്ളി രാവിലെ 8.30 മുതൽ11 വരെ ജില്ലയിൽ നങ്ങ്യാർകുളങ്ങര കവല മുതൽ ഓച്ചിറവരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ആലപ്പുഴ ഭാഗത്തുനിന്ന്‌ കൊല്ലം ഭാഗത്തേക്കുള്ള വാഹനങ്ങൾ നങ്ങ്യാർകുളങ്ങര കവലയിൽനിന്ന്‌ തിരിഞ്ഞ് മാവേലിക്കര -ചാരുംമൂട് -ചക്കുവള്ളി -പുതിയകാവ് വഴി ദേശീയപാതയിൽ പ്രവേശിച്ച് പോകണം. കൊല്ലം ഭാഗത്തുനിന്ന്‌ ആലപ്പുഴ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ പുതിയകാവ് ജങ്‌ഷനിൽനിന്ന്‌ തിരിഞ്ഞ് ചക്കുവള്ളി- ചാരുംമൂട്- മാവേലിക്കര-തട്ടാരമ്പലം–നങ്ങ്യാർകുളങ്ങര കവല വഴി ദേശീയപാതയിൽ പ്രവേശിച്ചും ചെറിയ വാഹനങ്ങൾ ഓച്ചിറയിൽ നിന്ന്‌ തിരിഞ്ഞ് ചൂനാട്–മാവേലിക്കര-തട്ടാരമ്പലം-നങ്ങ്യാർകുളങ്ങര കവല വഴി ദേശീയപാതയിൽ പ്രവേശിച്ചും പോകണം. Read on deshabhimani.com

Related News