മാവേലിക്കരയിൽ ഗർഭിണിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി



ആലപ്പുഴ> മാവേലിക്കര വെട്ടിയാറിൽ ഗർഭിണിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒന്‍പത് മാസം ഗര്‍ഭിണിയായ തഴക്കര വെട്ടിയാർ ചെറുവിലേത്ത് സ്വദേശിനി സ്വപ്‌ന‌ (40) ആണ് മരിച്ചത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടർന്ന് സ്വപ്ന ഒരാഴ്ച മുൻപ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഭർത്താവ്: സുമേഷ് (മിലിട്ടറി ഉദ്യോഗസ്ഥൻ രാജസ്ഥാൻ).   Read on deshabhimani.com

Related News