മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിധ്വനി 7.69 ലക്ഷം സംഭാവന നൽകി



തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി 7.69 ലക്ഷം സംഭാവന നൽകി. വിഷമകരമായ ഈ ഘട്ടത്തിൽ കേരളത്തിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കും ആശ്വാസ നടപടികൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അവരവർക്കു കഴിയുന്ന സഹായം നൽകിയ ഐ ടി ജീവനക്കാർക്ക് പ്രതിധ്വനിയുടെ നന്ദി അറിയിച്ചു. ടെക്‌നോപാർക്കിലെ ശമ്പളം ലഭിക്കാത്ത ദിവസ വേതനക്കാരായ അഞ്ഞൂറിലധികം ഐടി ഇതര ജീവനക്കാർക്ക് ആയിരം രൂപയുടെ കോവിഡ് അതിജീവന കിറ്റ്  പ്രതിധ്വനി നൽകിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ ടി വി ഇല്ലാത്ത 40 ലധികം കുടുംബങ്ങൾക്ക് ടി വി വാങ്ങി നൽകി. ലോക്ക് ഡൗൺ സമയത്ത്‌ ഐടി ജീവനക്കാരുടെ ആവശ്യങ്ങൾക്കായി പ്രത്യേകം ഐടി ഹെൽപ് ഡെസ്‌ക് രൂപീകരിച്ചു. ആഹാരം, മരുന്ന് എന്നിവ ഐടി ജീവനക്കാർക്കും കുടുംബങ്ങൾക്കും എത്തിക്കുന്നതിനും കൂടാതെ വർക്ക് ഫ്രം ഹോം സൗകര്യങ്ങളൊരുക്കുന്നതിനു കമ്പനികളെയും ജീവനക്കാരെയും സഹായിച്ചു. Read on deshabhimani.com

Related News