കലാകാരന്മാർ ജനങ്ങളുടെ 
ശബ്ദമാകണം : പ്രകാശ്‌ രാജ്‌



തിരുവനന്തപുരം രാജ്യം ഇരുണ്ടകാലത്തിലൂടെ കടന്നുപോകുമ്പോൾ കലാകാരന്മാർ ജനങ്ങളുടെ ശബ്ദമാകണമെന്ന്‌ നടൻ പ്രകാശ്‌ രാജ്‌. താൻ തുടങ്ങിയതും വളർന്നതും നാടകവേദികളിലൂടെയാണ്. ശാഖകളും ചില്ലകളുമുള്ള ഒരു മരമായി  സങ്കൽപ്പിച്ചാൽ തന്റെ വേരുകൾ നാടകത്തിൽത്തന്നെയാണ്‌. നാടകകലാകാരൻമാർക്കൊപ്പം ചേരുമ്പോൾ ജീവിതം അർഥപൂർണമായതായി  അനുഭവപ്പെടുന്നു. ഫാസിസത്തിനും അടിയന്തരാവസ്ഥക്കുമെതിരെ 2000 ഓളം തെരുവുനാടകങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാടകകലാകാരന്മാരുടെ സംഘടനയായ നാടക്‌ സംസ്ഥാനസമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പ്രകാശ്‌ രാജ്‌. ചടങ്ങിൽ നാടക്‌ സംസ്ഥാന പ്രസിഡന്റ്‌ ഡി രഘൂത്തമൻ അധ്യക്ഷനായി. നാടക സംവിധായിക പ്രസന്ന രാമസ്വാമി സംസാരിച്ചു. സംസ്ഥാനജനറൽ സെക്രട്ടറി ജെ ശൈലജ സ്വാഗതം പറഞ്ഞു. സമാപനസമ്മേളനത്തിന്‌ മുമ്പ്‌ നാടകകലാകാരന്മാരും കുടുംബാംഗങ്ങളും പങ്കെടുത്ത തിയറ്റർ മാർച്ചും നടന്നു. ഡി രഘൂത്തമനെ നാടകിന്റെ സംസ്ഥാന പ്രസിഡന്റായും ജെ ശൈലജയെ ജനറൽസെക്രട്ടറിയായും ടാഗോൾ ഹാളിൽ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. സി കെ ഹരിദാസാണ്‌ ട്രഷറർ. 51 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു. Read on deshabhimani.com

Related News