സ്‌കൂൾ കലോത്സവത്തിന്‌ കോഴിയിറച്ചി നൽകാൻ തയ്യാറെന്ന്‌ പൗൾട്രി ഫാർമേഴ്‌സ്‌ ട്രേഡേഴ്‌സ്‌ സമിതി



തൃശൂർ> അടുത്ത സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‌ മാംസ ഭക്ഷണ വിഭവങ്ങൾ  വിളമ്പുന്നുണ്ടെങ്കിൽ അതിനാവശ്യമായ കോഴിയിറച്ചി സൗജന്യമായി  നൽകാൻ തയ്യാറാണെന്ന്‌ പൗൾട്രി ഫാർമേഴ്‌സ്‌  ട്രേഡേഴ്‌സ്‌ സമിതി സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ കോഴി ഇറച്ചി വിഭവങ്ങൾ നൽകും.  സംസ്ഥാനത്ത്‌ എവിടെ കലോത്സവം നടന്നാലും നല്ല ഇറച്ചി എത്തിക്കാൻ സന്നദ്ധമാണെന്നും  സംസ്ഥാന പ്രസിഡന്റ്‌ ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി എസ്‌ പ്രമോദ്‌ എന്നിവർ പറഞ്ഞു. Read on deshabhimani.com

Related News