പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; പൊലീസ് അന്വേഷണം തുടങ്ങി



ആലപ്പുഴ> പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഒരാളുടെ തോളിലേറി ചെറിയകുട്ടി മുദ്രാവാക്യം വിളിച്ച് കൊടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. "അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തു വച്ചോളൂ.... കുന്തിരിക്കം വാങ്ങിച്ച് വെച്ചോളൂ.... വരുന്നുണ്ടെടാ വരുന്നുണ്ടെടാ.. നിന്റെയൊക്കെ കാലന്മാർ"- എന്നിങ്ങനെ തുടങ്ങുന്ന മുദ്രാവാക്യമാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ തോളിലിരുന്നു കുട്ടി വിളിക്കുന്നത്. വിവിധ മത വിഭാഗങ്ങളെ വെല്ലുവിളിക്കുന്ന മുദ്രാവാക്യത്തിനെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. Read on deshabhimani.com

Related News