പോപ്പുലര്‍ ഫ്രണ്ട്‌: കേരളത്തിൽ 35 ജീവനെടുത്തു



എൻഡിഎഫും പോപ്പുലർ ഫ്രണ്ടും കേരളത്തിൽമാത്രം ഇതുവരെ 35 പേരെയാണ്‌ ക്രൂരമായി കൊന്നുതള്ളിയത്‌. ഇതിൽ ഏറെയും സിപിഐ എം പ്രവർത്തകരാണ്‌. മനുഷ്യരെ വെട്ടിയരിയുന്നതിനുമുമ്പ്‌ പട്ടികളിലും മറ്റുമാണ്‌ കഴിവുകൾ പരിശോധിക്കുന്നത്‌.    മുസ്ലിം സ്‌ത്രീയുമായി പരിചയമുണ്ടെന്ന പേരിൽ 1995 ഡിസംബർ 29ന്‌ നാദാപുരത്ത്‌ സിപിഐ എം അനുഭാവിയായ വാടാനാപ്പള്ളിയിലെ രാജീവനെയാണ്‌ എൻഡിഎഫുകാർ ആദ്യം കൊന്നുതള്ളിയത്‌.   ● 2001 ജൂൺ രണ്ടിന് നാദാപുരം കല്ലാച്ചിയിൽ ടാക്സി ഡ്രൈവറായിരുന്ന ഈന്തുള്ളത്തിൽ ബിനുവിനെ വെട്ടിക്കൊന്നു. വ്യാജ ബലാത്സംഗക്കഥ ഉണ്ടാക്കിയായിരുന്നു കൊലപാതകം ● മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചതിന്‌ കാസർകോട്ടെ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ബാലകൃഷ്‌ണനെ 2001 സെപ്‌തംബർ 18ന്‌ വീട്ടിൽ കയറി വെട്ടിക്കൊന്നു ● 2001 മെയ്‌ 18ന്‌ പറവൂരിൽ ഏലൂർക്കര ചീരോക്കുഴി ഞാറ്റുമ്മലിലെ കലാധരനെ കൊലപ്പെടുത്തി ● 2010 ജൂലൈ നാലിന്‌ തൊടുപുഴ ന്യൂമാൻ കോളേജ്‌ മലയാള വിഭാഗം മേധാവിയായിരുന്ന മൂവാറ്റുപുഴ തെങ്ങാനുക്കുന്നേൽ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റി ● 2018 ജൂലൈ രണ്ടിന്‌ രാത്രി എറണാകുളം മഹാരാജാസ്‌ കോളേജിലെ വിദ്യാർഥിയും എസ്‌എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തി പിഎഫ്‌ഐ കൊലപാതകം   കണ്ണൂർ സിപിഐ എം പ്രവർത്തകരായ സുകേഷ്‌ (നെട്ടൂർ),യു കെ സലീം  (ന്യൂമാഹി), നരോത്ത്‌ ദിലീപൻ(കാക്കയങ്ങാട്‌),സജീവൻ- (ഉരുവച്ചാൽ), വിനീഷ് (ചിറക്കൽ). ആർഎസ്‌എസുകാരായ അശ്വനികുമാർ,സച്ചിൻ ഗോപാൽ, ശ്യാം പ്രസാദ്‌ കാസർകോട്‌ കാസർകോട്‌ പുതിയ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത്‌ നെല്ലിക്കുന്ന്‌ കടപ്പുറത്തെ സന്ദീപ്‌. ബിജെപി നേതാവ്‌ അഡ്വ. സുഹാസ്‌
 പാലക്കാട്‌ ആർഎസ്‌എസ്‌ പ്രവർത്തകരായ സഞ്‌ജിത്ത്‌,  ശ്രീനിവാസൻ കൊല്ലം സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി അംഗവും ഇടമുളയ്ക്കൽ പഞ്ചായത്ത്‌ അംഗവുമായിരുന്ന എം എ അഷ്‌റഫ്‌ ആലപ്പുഴ ആർഎസ്എസ് പ്രവർത്തകനായ നന്ദുകൃഷ്‌ണ (വയലാർ), രഞ്ജിത്‌ ശ്രീനിവാസൻ (ആലപ്പുഴ)   മലപ്പുറം ബിബിൻ(തിരൂർ) Read on deshabhimani.com

Related News