മുദ്രാവാക്യം മുഴക്കി നാട്ടിൽ വിദ്വേഷത്തിന് ആക്കം കൂട്ടുന്നവർ ന്യൂനപക്ഷത്തെ പ്രതിസന്ധിയിൽ ആക്കുകയാണ്: ഐഎൻഎൽ



കോഴിക്കോട്> ഫാസിസ്റ്റ് പ്രതിരോധമെന്ന വ്യാജേന പ്രകോപന മുദ്രാവാക്യം മുഴക്കി നാട്ടിൽ വിദ്വേഷത്തിന് ആക്കം കൂട്ടുന്നവർ ന്യൂനപക്ഷത്തെ സഹായിക്കുകയല്ല, പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നതെന്ന് ഐ എൻ എൽ (വഹാബ്‌ വിഭാഗം) സംസ്ഥാന പ്രസിഡണ്ട് പ്രൊഫ എ പി അബ്ദുൾ വഹാബും ജനറൽസെക്രട്ടരി സി പി നാസർകോയ തങ്ങളും പറഞ്ഞു. വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കിയല്ല മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചും രാഷ്‌ട്രീയ വിശദമാക്കിയുമാണ്‌ കേരളീയർ  ഫാസിസത്തെ ചെറുത്ത് തോൽപിക്കുന്നത്. ഇടതു പക്ഷ രാഷ്ട്രീയമാണ് അതിന് നേതൃത്വം നൽകുന്നത്. വിദ്വേഷം പ്രചരിപ്പിക്കുന്നവർ ഏത് ബ്രാന്റിൽ അറിയപ്പെട്ടാലും ഒരേ തരമായേ കാണാനാകൂ. ആർഎസ്എസും പോപ്പുലർ ഫ്രണ്ടും ഇക്കാര്യമോർക്കുന്നത് നന്നാണെന്നും ഐ എൻ എൽ നേതാക്കൾ പറഞ്ഞു. Read on deshabhimani.com

Related News