പോപ്പുലർ ഫ്രണ്ട് പരിപാടിക്ക് കോൺഗ്രസ് നേതാവ് ഉദ്ഘാടകൻ



ആലപ്പുഴ> പോപ്പുലർ ഫ്രണ്ടും കോൺഗ്രസും തമ്മിലുള്ള രഹസ്യബന്ധം മറനീക്കി പുറത്തുവരുന്നു. പോപ്പുലർ ഫ്രണ്ട് അരൂക്കുറ്റി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന നാട്ടൊരുമ പരിപാടി കോൺഗ്രസ് നേതാവും അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റുമായ അഷ്‌റഫ് വെള്ളേഴത്താണ് ഉദ്ഘാടനം ചെയ്യുന്നത്. പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന വേദിയിലാണ് കോൺഗ്രസ് നേതാവ് ഉദ്ഘാടകനായി എത്തുന്നത്. പരിപാടിയുടെ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയകളിൽ ചർച്ചയായി കഴിഞ്ഞു. Read on deshabhimani.com

Related News