ഹർത്താൽ അക്രമം; ആലപ്പുഴയിൽ രണ്ട്‌ പോപ്പുലർ ഫ്രണ്ടുകാർ പിടിയിൽ



ചാരുംമൂട് > പോപ്പുലർ ഫ്രണ്ട്‌ ഹർത്താലിൽ വ്യാപാരസ്ഥാപനങ്ങൾ നിർബന്ധിച്ച് അടപ്പിച്ച കേസിൽ രണ്ട്‌ പേർ അറസ്‌റ്റിൽ. നൂറനാട് മലയിൽ പുത്തൻവീട്ടിൽ ഷെമീർ (32), താമരക്കളം വേടരപ്ലാവ് സാലിഹ മൻസിൽ മുഹമ്മദ് സാലിഹ് (21) എന്നിവരെയാണ്‌ വള്ളികുന്നം പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌.   കടകളും മറ്റ്‌ വ്യാപാരസ്ഥാപനങ്ങളും ബാങ്കും അടപ്പിക്കുകയും അക്രമപ്രവർത്തനങ്ങൾ നടത്തിയതിനുമാണ്‌ കേസ്. ചാരുംമൂട്ടിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളാണിവർ. കായംകുളത്ത് മാർച്ച് നടത്തിയതിന്‌ ഷെമീറിനെതിരെ കേസുണ്ട്. നൂറനാട്ട് വാഹനങ്ങൾ തല്ലിത്തകർത്തതിൽ പ്രതിയാണ് മുഹമ്മദ് സാലിഹ്. പ്രതികളെ റിമാൻഡ്‌ ചെയ്‌തു.   Read on deshabhimani.com

Related News