VIDEO - പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി; യാത്രക്കാരെ രക്ഷിച്ചു



പൂഞ്ഞാര്‍ > കനത്തമഴയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയിലേക്ക് പോയ ബസ് സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വെള്ളക്കെട്ടിലാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ബസില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തുകയായിരുന്നു. പിന്നീട് ബസും കരയ്‌‌ക്കെത്തിച്ചു. കോട്ടയത്ത് മലയോരമേഖലയില്‍ മഴശക്തമായി തുടരുകയാണ്. കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലുണ്ടായി. രക്ഷാ പ്രവര്‍ത്തനത്തിന് പൊലീസ് ഫയര്‍ഫോഴ്സിനെ നിയോഗിച്ചു. ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷപ്പെടുത്താനാണ് നീക്കം. മുണ്ടക്കയം കോസ്‌‌വേ വെളളത്തില്‍ മുങ്ങി. കാഞ്ഞിരപ്പള്ളി ടൗണിലും വെള്ളം കയറിയിട്ടുണ്ട്. ഈരാറ്റുപേട്ട പാലാ റോഡിലും വെള്ളംകയറി. ഈരാറ്റുപേട്ട പനയ്ക്കപ്പാലത്തും റോഡില്‍ വെള്ളംകയറി. ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. പൂഞ്ഞാര്‍ തെക്കേക്കര ഇടമല സ്‌കൂളില്‍ ദുരിതാശ്യസാക്യാമ്പ് തുറന്നിട്ടുണ്ട്.   Read on deshabhimani.com

Related News