പൂഞ്ഞാർ ഒന്നാംവാർഡ് എൽഡിഎഫ് പിടിച്ചെടുത്തു; ബിന്ദു അശോകന് ജയം



കോട്ടയം> കോട്ടയം ജില്ലയിലെ പൂഞ്ഞാർ  ഗ്രാമപഞ്ചായത്ത്  ഒന്നാം വാർഡ് പെരുന്നിലത്ത് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി സിപിഐ എമ്മിലെ ബിന്ദു അശോകൻ വിജയിച്ചു. 12 വോട്ടിനാണ് വിജയം.പിസി ജോർജിന്റെ ജനപക്ഷത്തിന്റെ സീറ്റിംഗ് സീറ്റിൽ സ്ഥാനാർഥി  മൂന്നാം സ്ഥാനത്തേക്ക് തള്ളി പോയി. എൽഡിഎഫ് സ്ഥാനാർഥി ബിന്ദു അശോകൻ 264 വോട്ട് നേടിയപ്പോൾ യുഡിഫ് സ്ഥാനർഥിക്ക് 252 വോട്ടും എൻഡിഎ പിന്തുണയുള്ള പിസി ജോർജിന്റെ ജനപക്ഷം സ്ഥാനാർഥിക്ക് 239 വോട്ടെ ലഭിച്ചൊള്ളു. 15 വർഷമായി പിസി ജോർജിന്റെ സ്ഥാനാർഥികൾ വിജയിച്ചിരുന്ന വാർഡിലാണ് എൽഡി എഫ് അട്ടിമറി വിജയം നേടിയത് പതിമൂന്ന് അംഗ പഞ്ചായത്തിൽ   ഏഴ് അംഗങ്ങളുടെ പിന്തുണയോടെ എൽഡിഎഫാണ് പഞ്ചായത്ത്‌ ഭരിക്കുന്നത്. യുഡിഎഫിന് അഞ്ച് അംഗങ്ങളാണുണ്ടായിരുന്നത്. 2020 ലെ തിരഞ്ഞെടുപ്പിൽ കേരള ജനപക്ഷം സ്ഥാനാർഥി ഷെൽമി റെന്നി 71 വോട്ടിന് ജയിച്ച സീറ്റാണ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ശാന്തിജോസ് ഇത്തവണ ജനപക്ഷം സ്ഥാനാർഥിയായി ബിജെപി പിന്തുണയോടെയാണ് മത്സരിച്ചത്. യുഡിഎഫിൽനിന്ന് മഞ്ജു ജയ്മോനാണ് യുഡിഎഫിന് വേണ്ടി മത്സരിച്ചത്. കഴിഞ്ഞ തവണ എൽഡിഎഫിന്‌ 75 വോട്ടേ ഉണ്ടായിരുന്നുള്ളൂ. കോട്ടയം ന​ഗരസഭ വാർഡ് 38 (പുത്തൻ തോട്) യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥനാർത്ഥി സൂസൻ സേവ്യർ 75 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. യുഡിഎഫ് അംഗമായിരുന്ന ജിഷ ഡെന്നി മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.   പത്തനംതിട്ട പത്തനംതിട്ടയിലെ മൈലപ്ര പഞ്ചായത്ത് അഞ്ചാം വാര്‍ഡിൽ യുഡിഎഫിലെ ജെ​സി വ​ർ​ഗീ​സ്​ വിജയിച്ചു. മുന്‍ അംഗം സിപിഐ എമ്മിലെ ചന്ദ്രികാ സുനിലിന്റെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്‌. എൽഡിഎഫിലെ ഷെ​റി​ന്‍. ബി.​ജോ​സ​ഫാ​ണ് പരാജയപ്പെട്ടത്‌. 76 വോട്ടിനാണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫ് 230, എല്‍ഡിഎഫ് 156, ബിജെപി 146. പഞ്ചായത്തില്‍ അംഗസംഖ്യ സമാസമമായി.ഇതോടെ ഭരണത്തിനായി ടോസ് ഇടേണ്ടി വരും.      Read on deshabhimani.com

Related News