പൊന്മുടി റോഡ് വീണ്ടും ഇടിഞ്ഞു

നിർമാണത്തിലിരിക്കുന്ന പൊന്മുടി റോഡ് വീണ്ടും ഇടിഞ്ഞനിലയിൽ


വിതുര> പൊന്മുടിയിലേക്കുള്ള റോഡ് ഇടിഞ്ഞ്‌ വീണ്ടും ഗതാഗതം നിർത്തിവച്ചു.  പന്ത്രണ്ടാം വളവിലെ റോഡാണ് പൂർണമായും ഇടിഞ്ഞത്. കഴിഞ്ഞ മഴയിൽ തകർന്ന റോഡിന്റെ നിർമാണം നടന്നുവരികയായിരുന്നു. ഇതോടെ പന്ത്രണ്ടാം വളവിന് മുകളിലേക്ക് വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തിങ്കൾ ഉച്ചകഴിഞ്ഞ്‌ പെയ്ത മഴയിലാണ് റോഡ് പൂർണമായും തകർന്നത്. 180 കുടുംബങ്ങളിലായി 450  പേരാണ് പൊന്മുടിയിലെ ലയങ്ങളിൽ താമസിക്കുന്നത്. ഇതോടെ ഇവർ ഒറ്റപ്പെട്ട സ്ഥിതിയായി. റോഡ് പണി നടക്കുന്ന സമയത്ത് ചെറിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാമായിരുന്നു.  Read on deshabhimani.com

Related News