ആശങ്കകൾ വേണ്ട; കൊച്ചിയിൽ ആസിഡ് മഴയ്‌ക്ക് സാധ്യതയില്ല: മലീനികരണ നിയന്ത്രണ ബോർഡ്



കൊച്ചി> ബ്രഹ്‌‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ആസിഡ് മഴയ്‌ക്ക് സാധ്യതയില്ലെന്നും മലീനികരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എഞ്ചിനീയർ പി ബി ശ്രീലക്ഷ്‌മി. ഇതു സംബന്ധിച്ച ആശങ്കകൾ വേണ്ട. അന്തരീക്ഷത്തിൽ സൾഫർ ഡയോക്‌സൈഡിന്റെ അളവ് വർധിക്കുമ്പോഴാണ് മഴയ്‌ക്കൊപ്പം ആസിഡിന്റെ സാന്നിധ്യം ഉണ്ടാകുന്നത്. അതിന് ഇവിടെ സാധ്യതയില്ല. കടമ്പ്രയാറിലെ വെള്ളവും പരിശോധിക്കുന്നുണ്ട്. സാമ്പിളുകളുടെ സെക്‌ടർ പരിശോധനയാണ് നടത്തുന്നത്. 15 ദിവസത്തിനകം ഫലം ലഭിക്കുമെന്നും അത് ജനങ്ങളെ അറിയിക്കുമെന്നും ശ്രീലക്ഷ്‌മി പറഞ്ഞു. കടലിന്റെ സാമീപ്യമുള്ളതിനാൽ തീപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പുക ഭൂരിഭാഗവും കാറ്റിനാൽ ഇല്ലാതായെത്തും അവർ പറഞ്ഞു. Read on deshabhimani.com

Related News