ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; പത്തനംതിട്ടയില്‍ പൊലീസുകാരന് മര്‍ദ്ദനം



പത്തനംതിട്ട > പെരുനാട്ടിൽ പൊലീസുകാരന് ഡ്യൂട്ടിക്കിടെ മർദ്ദനം. സീനിയർ സിപിഒ അനിൽകുമാറിനാണ് മര്‍ദ്ദനമേറ്റത്. പെരുനാട് കിഴക്കേ മാമ്പാറയിൽ വച്ച് ഇന്നലെയായിരുന്നു സംഭവം. മാർഗ്ഗതടസ്സം സൃഷ്‌ടിച്ച തടി ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം. അത്തിക്കയം സ്വദേശി സച്ചിൻ, അലക്‌സ് എന്നിവരെ അറസ്റ്റ് ചെയ്‌തു. അനിൽകുമാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിയിലാണ്.   Read on deshabhimani.com

Related News