ട്രാഫിക്‌ സിഗ്നലിൽ ഹോൺമുഴക്കിയതിന്‌ യുവാവിനെ മർദിച്ച രണ്ടുപേർ അറസ്റ്റിൽ



തിരുവനന്തപുരം> ട്രാഫിക്‌ സിഗ്നലിൽ ഹോൺ മുഴക്കിയതിന്‌ ബൈക്ക്‌ യാത്രികനായ സർക്കാർ ജീവനക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കരമന കുഞ്ചാലുംമൂട്‌ സ്വദേശികളായ മുഹമ്മദ്‌ ഇസ്മായിൽ, അനീഷ്‌ എന്നിവരെയാണ്‌ കരമന പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ ദിവസം ഇവർക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തിരുന്നു. ചൊവ്വ വൈകിട്ട് നീറമൺകര പോളിടെക്‌നിക്കിന്‌ മുന്നിലെ ട്രാഫിക്‌ സിഗ്നലിലാണ്‌ സംഭവം. ഇസ്മായിലും അനീഷും സഞ്ചരിച്ച ബൈക്കിന്‌ പിന്നിലെത്തിയ പാലോട്ടുകോണം കൃഷി ഓഫീസിൽ വാച്ച്‌മാനായ പ്രദീപ്‌  ഹോൺ മുഴക്കിയെന്നാരോപിച്ചായിരുന്നു മർദനം. Read on deshabhimani.com

Related News