3 ഐജിമാർക്ക്‌ സ്ഥലംമാറ്റം



തിരുവനന്തപുരം> മൂന്ന്‌ ഐജിമാരടക്കം അഞ്ച്‌ ഐപിഎസ്‌ ഉദ്യോഗസ്ഥർക്ക്‌ സ്ഥലംമാറ്റം. ഗോപേഷ്‌ അഗർവാളിനെ ഇന്റലിജന്റ്‌സ്‌ ഐജിയായി നിയമിച്ചു. പി വിജയനെ കേരള ബുക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻ സൊസൈറ്റി എംഡിയായും നിയമിച്ചു. ഈ തസ്തിക ഐജി സ്ഥാനത്തേക്ക്‌ ഉയർത്തി. കെ സേതുരാമനെ പൊലീസ്‌ ട്രെയ്‌നിങ്‌ ഐജിയാക്കി. കോസ്റ്റൽ പൊലീസ്‌ ഐജിയുടെ അധിക ചുമതലയുമുണ്ട്‌. എസ്‌ ശ്യാംസുന്ദറിനെ സുരക്ഷാവിഭാഗം ഡിഐജിയായും നവനീത്‌ ശർമയെ പൊലീസ്‌ ആസ്ഥാനത്ത്‌ എസ്‌പിയായും നിയമിച്ചു. Read on deshabhimani.com

Related News