പൊലീസ്‌ വീട്ടിൽ ബിന്ദുവിനും മകനും ഇനി സുഖമായി അന്തിയുറങ്ങാം

എരിക്കുളത്തെ ബിന്ദുവിന്റെ കുടുംബത്തിന്‌ പൊലീസുകാർ നിർമിക്കുന്ന വീടിന്‌ ജില്ലാ പൊലീസ് മേധാവി 
പി ബി രാജീവ് കല്ലിടുന്നു


 നീലേശ്വരം > പൊലീസുകാർ നിർമിക്കുന്ന സ്നേഹവീട്ടിൽ  ബിന്ദുവിനും മകനും പേടിയില്ലാതെ അന്തിയുറങ്ങാം. പൊലീസുകാരുടെ ചാരിറ്റി കൂട്ടായ്മയായ മേഴ്‌സി കോപ്‌സാണ്‌  മടിക്കൈ എരിക്കുളത്തെ ടി ബിന്ദുവിനും  മകൻ  ദിൽജിത്തിനും ആലമ്പാടി സ്‌കൂളിനടുത്ത്‌ വീട്‌ നിർമിക്കുന്നത്‌. പത്തു സെന്റ്‌ സ്ഥലത്തെ ചെറിയ കൂരയിലാണ്‌ കുടുംബം താമസിക്കുന്നത്‌. ഭർത്താവ് കലേഷ് മരിച്ചു. ചെറുപ്രായത്തിൽ പൊള്ളലേറ്റ ബിന്ദുവിന് ഇപ്പോൾ വൃക്ക രോഗവുമുണ്ട്‌.  ഇതോടെയാണ്‌ സഹായത്തിന്‌ നീലേശ്വരം ജനമൈത്രി പൊലീസ്‌ രംഗത്തിറങ്ങിയത്‌.     വീടിന്‌  ജില്ലാ പൊലീസ് മേധാവി പി ബി രാജീവ് കല്ലിട്ടു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി  ഡോ. വി ബാലകൃഷ്ണൻ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ്  എസ് പ്രീത, നീലേശ്വരം ഇൻസ്പെക്ടർ  കെ പി ശ്രീഹരി, എസ്‌ഐ ഇ ജയചന്ദ്രൻ, പഞ്ചായത്തംഗം എം രജിത, പ്രധാനാധ്യാപകൻ എം രാജൻ, ജനമൈത്രീ ബീറ്റ് ഓഫീസർമാരായ പ്രദീപൻ പിലിക്കോട്, എം ശൈലജ, കരാറുകാരൻ വി ടി സത്യൻ എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News