പരാതി നൽകാനെത്തിയ അച്‌ഛനും മകൾക്കും സ്‌റ്റേഷനിൽ ചീത്തവിളി ; പൊലീസുകാരനെ സ്‌ഥലം മാറ്റി

അസഭ്യം പറഞ്ഞ എസ് ഐ ഗോപകുമാർ


തിരുവനന്തപുരം>  പൊലീസ്‌ സ്‌റ്റേഷനിൽ പരാതി നൽകാൻ എത്തിയ അച്ഛനെയും മകളെയും ഇറക്കി വിടുകയും ചീത്തവിളിക്കുകയും  ചെയ്ത പൊലീസുകാരനെ ഡിജിപി ഇടപെട്ട് സ്ഥലംമാറ്റി. തിരുവനന്തപുരം നെയ്യാർ ഡാം സ്റ്റേഷനിലാണ് സംഭവം. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ സുദേവനോടാണ് നെയ്യാ‌ർ ഡാം ഗ്രേഡ് എസ്ഐ ഗോപകുമാർ മോശമായി പെരുമാറിയത്. പരാതി നോക്കാൻ മനസില്ലായെന്നും  ഞങ്ങൾ അനാവശ്യം പറയുമെന്നും  ഭീഷണിപെടുത്തുന്ന വീഡിയോ പുറത്തുവന്നതോടെയാണ്‌ നടപടി. ഞായറാഴ്ചയാണ് സുദേവൻ ആദ്യം പരാതി നൽകിയത്. അന്ന് പൊലീസ് വിവരങ്ങൾ തേടി. എന്നാൽ കേസിൽ തുടർനടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവൻ സ്റ്റേഷനിലെത്തിയത്. അപ്പോഴാണ്‌ ഗോപകുമാർ അപമര്യാദയായി പെരുമാറിയത്‌. "പരാതി കേൾക്കാൻ ഞങ്ങൾക്ക് സൗകര്യമില്ല. നിന്റെ അച്ഛൻ മദ്യപിച്ചിട്ടുണ്ട്. നിന്റെ അച്ഛൻ വരുമ്പോൾ ഊതിക്കാൻ ഞാൻ സാധനവും കൊണ്ട് ഇരിക്കാം. പൊലീസ് സ്റ്റേഷൻ ഇങ്ങനെ തന്നെയാണ്. പരാതി നോക്കാൻ മനസില്ല. ഞങ്ങൾ അനാവശ്യം പറയും. നീ വേറെ പോലീസ് സ്റ്റേഷനിൽ പോടെയ്. ഭീഷണിപ്പെടുത്തും. അടിക്കാൻ വരും. ഇങ്ങനെയേ പറ്റൂ" - എന്നാണ്‌ ഭീഷണിപെടുത്തിയത്‌. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ഡിഐജിയെ ചുമതലപ്പെടുത്തി. Read on deshabhimani.com

Related News