അബ്‌‌കാരി കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ



ആലപ്പുഴ> അബ്‌‌കാരി കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലിസ് പിടികൂടി. ബുധനൂർ പെരിങ്ങാട് രാമമന്ദിരത്തിൽ രാജൻ നായരെ (60) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. 2021 ജൂൺ മാസം വാറ്റ് ചാരായം വില്പന നടത്തിയ കേസിലാണ് അറസ്റ്റ്.  ഇയാൾ ഏഴ് മാസമായി ഒളിവിൽ കഴിയുകയായിരുന്നു. ശനിയാഴ്ച പ്രതി വീട്ടിൽ ഉണ്ടന്നുള്ള രഹസ്യ വിഭാഗം പൊലീസിൻ്റെ നിർദ്ദേശത്തെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് സംഘത്തെ കണ്ട് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. 2013 ൽ വാറ്റ് കേന്ദ്രം റെയ്ഡ് ചെയ്യാനെത്തിയ മാന്നാർ എസ് ഐ എസ് ശ്രീകുമാർ ഉൾപ്പെടെയുള്ള  പൊലീസ് സംഘത്തെ വെട്ടിയ കേസിലെ പ്രതിയാണിയാൾ. നിരവധി അബ്കാരി, ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജൻ നായരെന്ന് മാന്നാർ എസ് എച്ച് ഒ ജി സുരേഷ് കുമാർ പറഞ്ഞു. എസ്‌ ഐ ഹരോൾഡ് ജോർജ്, എസ് ഐ അനിൽ കുമാർ, എസ്‌ ഐ ബഷിറുദീൻ, ഗ്രേഡ് എസ്‌ ഐ ജയചന്ദ്രൻ, അഡിഷണൽ എസ്‌ ഐ മാരായ ജി മധുസൂദനൻ, ബിന്ദു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജീവ്, പ്രമോദ്, സിവിൽ പൊലീസ് ഓഫീസർമാരായ ഹാഷിം, അനീഷ്‌, അനൂപ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Read on deshabhimani.com

Related News