കോടതിയിൽ ഹാജരാക്കുന്നതിനിടെ പോക്സോ കേസിലെ പ്രതി രക്ഷപ്പെട്ടു



നെടുങ്കണ്ടം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ അച്ഛൻ കോടതിയിൽ ഹാജാക്കുന്നതിനിടെ ഓടി രക്ഷപെട്ടു. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഇയാൾക്കായി നെടുങ്കണ്ടം ടൗണിലും പരിസരത്തും തെരച്ചിൽ ശക്തമാക്കി.പെൺകുട്ടി ചെൽഡ് ലൈനിൽ നൽകിയപരാതിയിൽ കുട്ടിയുടെ അച്ഛനും ബന്ധുവുമുൾപ്പെടെ  രണ്ടുപേരാണ് നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായത്. ഇവരുടെ സുഹൃത്തായ മറ്റൊരു പ്രതി വിദേശത്താണ്. കഴിഞ്ഞ മെയിലായിരുന്നു സംഭവം. ഏറെ നാളായി വീട്ടിലില്ലാതിരുന്ന അച്ഛൻ  തിരികെയെത്തിയപ്പോഴാണ് സംഭവം. ബന്ധുവീട്ടിൽവച്ചാണ്‌ പിതാവിന്റെ സുഹൃത്തായ യുവാവ് വീടിന് സമീപമുള്ള ഷെഡിൽവച്ച് കടന്നുപിടിച്ചത്. പെൺകുട്ടിയുടെ അമ്മ നേരത്തേ മരിച്ചു. ഇളയ സഹോദരനോടും പിതാവ് മോശമായി പെരുമാറുന്നുണ്ടെന്നും പെൺകുട്ടി മൊഴിനൽകി കുട്ടിയെ ചൈൽഡ്ഹോമിലേക്ക് മാറ്റാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചു. Read on deshabhimani.com

Related News