പോക്‌സോ കേസ്‌ പ്രതി വിമാനത്താവളത്തിൽ പിടിയിൽ



കൊണ്ടോട്ടി > പ്രായ പൂർത്തിയാകാത്ത കുട്ടികളെ  ലഹരി നൽകി പീഡിപ്പിച്ച പ്രതി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കൊണ്ടോട്ടി മൊറയൂർ സ്വദേശി പുലിക്കുത്ത് സുലൈമാൻ ( 36 ) ആണ് അറസ്റ്റിലായത്‌.   കോഴിക്കോട് ബീച്ച് കാണിക്കാമെന്ന്‌  പറഞ്ഞ് മൂന്ന് കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി  ലഹരി നൽകി  പീഡിപ്പിക്കുകയുമായിരുന്നു. ഇത് പല ദിവസങ്ങളിലായി തുടർന്നു.  ഒളിവിൽ പോയ പ്രതി ദുബായിലേക്ക്‌ രക്ഷപ്പെടുന്നതിനിടെയാണ്‌ പിടിയിലായത്‌. കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡി,  കൊണ്ടോട്ടി എസ് ഐ ഫദിൽ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്‌. Read on deshabhimani.com

Related News