പ്ലസ്‌ ടുവിൽ ഒന്നാമത്‌ കോഴിക്കോട്‌



തിരുവനന്തപുരം> രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയത്തിളക്കത്തിൽ ഒന്നാമത്‌ കോഴിക്കോട്‌. ജില്ലയിലെ 176 സ്‌കൂളിലെ 36,696 കുട്ടികൾ എഴുതിയതിൽ 32,214 പേരും ഉപരിപഠനയോഗ്യത നേടി. വിജയം 87.79 ശതമാനം. 3198 പേർ മുഴുവൻ എ പ്ലസ്‌ നേടി.  വിജയത്തിളക്കത്തിൽ രണ്ടാമത്‌ എറണാകുളമാണ്‌–- 87.46 ശതമാനം. 198 സ്‌കൂളിലെ 30,559 കുട്ടികളിൽ 26,727 പേർ വിജയകടമ്പ കടന്നു. 2986 പേർ ഫുൾ എ പ്ലസ്‌ കാരാണ്‌. മൂന്നാമത്‌ കണ്ണൂരാണ്‌–- 86.86 ശതമാനം. 156 സ്‌കൂളിലെ 30,240 പേരിൽ 26,267 പേർ ഉപരിപഠന യോഗ്യത നേടി. 2536 പേർ ഫുൾ എ പ്ലസ്‌ നേടി. ഗൾഫ്‌ മേഖലയിലെ എട്ട്‌ സ്‌കൂളിൽനിന്ന്‌ 467 പേർ എഴുതിയതിൽ 447 പേർ യോഗ്യത നേടി. വിജയം 96.13 ശതമാനം. ലക്ഷദ്വീപിൽ ഒമ്പത്‌ സ്‌കൂളിലെ 959 പേർ എഴുതിയതിൽ 641 പേർ വിജയിച്ചു– -66.84 ശതമാനം, മാഹിയിൽ ആറു സ്‌കൂളിലെ 670 പേരിൽ 594 പേർ ജയിച്ചു–- 88.66 ശതമാനം. സർട്ടിഫിക്കറ്റ്‌ വിതരണം ജൂലൈയിൽ പൂർത്തിയാക്കും രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ സർട്ടിഫിക്കറ്റുകളുടെ വിതരണം ജൂലൈയിൽ പൂർത്തിയാക്കും. ഒന്നും രണ്ടു വർഷത്തെ പൊതുപരീക്ഷകളുടെ സ്‌കോറും നിരന്തര മൂല്യനിർണയ സ്‌കോറും പ്രായോഗിക പരീക്ഷയുടെ സ്‌കോറും സർട്ടിഫിക്കറ്റിൽ  പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വിഷയത്തിനും ലഭിച്ച മൊത്തം സ്‌കോറും ഗ്രേഡും സർട്ടിഫിക്കറ്റിൽ ലഭിക്കും. 2013 മുതൽ സർട്ടിഫിക്കറ്റുകൾ സ്‌കൂൾ സീലും പ്രിൻസിപ്പലിന്റെ ഒപ്പും രേഖപ്പെടുത്തിയാണ് നൽകുന്നത്. സർട്ടിഫിക്കറ്റിന്റെ കൗണ്ടർ ഫോയിലുകൾ സ്‌കൂളിൽ സൂക്ഷിക്കണം. കമ്പാർട്ട്‌മെന്റലായി പരീക്ഷ എഴുതി ഉന്നത പഠനത്തിന്‌ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അവർ മുൻ പരീക്ഷയിൽ യോഗ്യത നേടിയ സ്‌കോറും ഇത്തവണ നേടിയ സ്‌കോറും ചേർത്തുള്ള കൺസോളിഡേറ്റഡ് സർട്ടിഫിക്കറ്റുകളും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും നൽകുന്നതിനുള്ള സൗകര്യം ഡയറക്ടറേറ്റിലുണ്ട്. കുട്ടികളുടെ ഫോട്ടോയും മറ്റ്‌ അനുബന്ധ വിവരങ്ങളും ഉൾപ്പെടുത്തിയ പരിഷ്‌കരിച്ച സർട്ടിഫിക്കറ്റുകളാണ് 2020 മുതൽ നൽകുന്നത്‌. Read on deshabhimani.com

Related News