പ്ലസ്‌ ടു പരീക്ഷ ഫലം നാളെ



തിരുവനന്തപുരം> രണ്ടാം വർഷ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം വ്യാഴം പകൽ  മൂന്നിനു സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി  ശിവൻകുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനശേഷം വൈകീട്ട് നാലു മുതൽ PRD Live, SAPHALAM 2023, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും www.results.kite.kerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.keralaresults.nic.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും. Read on deshabhimani.com

Related News