പ്ലസ്‌ വൺ ആദ്യ അലോട്ട്മെന്റ്‌ : 17055 കുട്ടികൾ എത്തിയില്ല



തിരുവനന്തപുരം പ്ലസ്‌ വണ്ണിന്‌ ആദ്യ അലോട്ടുമെന്റിൽ അവസരം ലഭിച്ച 17,055 കുട്ടികൾ അഡ്‌മിഷന്‌ എത്തിയില്ല. 2.01 ലക്ഷം വിദ്യാർഥികളാണ്‌ പ്രവേശനം നേടിയത്‌. അഡ്‌മിഷൻ നടപടി ആരംഭിക്കുംമുമ്പേ ആകെ സീറ്റും കുട്ടികളുടെ എണ്ണവും താരതമ്യംചെയ്‌ത്‌ പ്രതിപക്ഷം നടത്തിയ  പ്രചാരണമാണ്‌ ഇതോടെ പൊളിഞ്ഞത്‌. ആദ്യ അലോട്ടുമെന്റിലെ ഒഴിവുസീറ്റുകളിലടക്കം അടുത്ത ഘട്ടത്തിൽ കുട്ടികൾക്ക്‌  പ്രവേശനം നേടാനാകും. മുഖ്യഅലോട്ടുമെന്റിലും സപ്ലിമെന്ററി അലോട്ടുമെന്റുകളിലും സമാന സ്ഥിതിയായിരിക്കും. പ്രവേശന പ്രക്രിയ പൂർത്തിയാകുമ്പോൾ എല്ലാവർക്കും പ്രവേശനം ഉറപ്പാകുമെന്നാണ്‌ ഈ കണക്ക്‌ സൂചിപ്പിക്കുന്നത്‌. പുതിയ അപേക്ഷ നൽകാം ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്ട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരം നൽകിയവരും ഫൈനൽ കൺഫർമേഷൻ നൽകാതെ അലോട്ട്മെന്റിന് പരിഗണിക്കാത്തവരും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ  നൽകണം. Read on deshabhimani.com

Related News