ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനം; അപേക്ഷ സമർപ്പണം ജൂൺ 2 മുതൽ



തിരുവനന്തപുരം > ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള അപേക്ഷകൾ ജൂൺ 2 മുതൽ സമർപ്പിക്കാം. ജൂൺ 9 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ട്രയൽ അലോട്ട്‌മെന്റ് ജൂൺ 13 ന് നടത്തും. ജൂൺ 19 നാണ് ആദ്യ അലോട്ട്‌മെന്റ്. മുഖ്യ ഘട്ടത്തിൽ 3 അലോട്ട്മെന്റുകളാണ് ഉണ്ടാവുക. ജൂലൈ 1 ആണ് മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂം കൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂലൈ 5ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും. ആഗസ്ത് 4ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. Read on deshabhimani.com

Related News