പൊടിച്ച പ്ലാസ്‌റ്റിക്‌ ഉപയോഗിച്ച്‌ സംസ്ഥാനത്ത്‌ ടാർ ചെയ്‌തത്‌ 288.11 കി.മീ റോഡ്‌



തിരുവനന്തപുരം > സംസ്ഥാനത്ത്‌ പൊതുമരാമത്ത്‌ നിരത്ത്‌ വിഭാഗത്തിൽ പൊടിച്ച പ്ലാസ്‌റ്റിക്‌ ഉപയോഗിച്ച്‌ ടാർ ചെയ്‌തത്‌ 288.11 കിലോ മീറ്റർ റോഡ്‌. മന്ത്രി ജി സുധാകരൻ നിയമസഭയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. റോഡുകളുടെ പുനരുദ്ധാരണത്തിൽ പൊടിച്ച പ്ലാസ്‌റ്റിക്ക്‌ ഉപയോഗിച്ച്‌ മൊത്തം റോഡിന്റെ 50 ശതമാനം ഭാഗം നിർബന്ധമായും ചെയ്യണമെന്ന്‌ എല്ലാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എംഎൽഎമാരായ കെ രാജൻ, ആർ രാമചന്ദ്രൻ, ചിറ്റയം ഗോപകുമാർ, എൽദോ എബ്രഹാം എന്നിവരുടെ ചോദ്യത്തിന്‌ മറുപടിയായാണ്‌ സുധാകരൻ ഇക്കാര്യം അറിയിച്ചത്‌. റോഡ്‌ നിർമാണത്തിന്‌ വേസ്‌റ്റ്‌ പ്ലാസ്റ്റിക്‌ ഉപയോഗിക്കുന്നത്‌ സംബന്ധിച്ച പഠനങ്ങൾ ഇന്ത്യയിൽ ആദ്യമായി നടത്തുന്നത്‌ മധുരൈ ത്യാഗരാജ എൻജിനീയറിങ്‌ കോളേജിലെ പ്രൊഫ. വാസുദേവൻ ആണ്‌. കെഎച്ച്‌ആർഐ 2006ൽ ചാവടിമുക്ക്‌‐പുല്ലനിവിള‐നരിക്കൽ റോഡിന്റെ 500 മീറ്റർ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നിർമ്മിച്ചു. അഞ്ച്‌ വർഷം നടത്തിയ നിരീക്ഷണത്തിൽ ഇത്‌ കേടുപാടുകളില്ലാതെ നിലനിൽക്കുന്നാതായി കണ്ടെത്തിയിരുന്നു. പൊതുമരാമത്ത്‌ നിർമ്മിക്കുന്ന എല്ലാ റോഡിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ റോഡ്‌ നിർമാണം നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. Read on deshabhimani.com

Related News