ബജറ്റ് നിർദേശങ്ങൾ സ്വാഗതാർഹം: പികെഎസ്

പ്രതീകാത്മകചിത്രം


തിരുവനന്തപുരം പട്ടികജാതി ജനവിഭാഗത്തിന്റെ സമഗ്രവികസനം ഉറപ്പാക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ ബജറ്റ് എന്നും  നിർദേശങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി.     നിലവിലുള്ള പദ്ധതികൾക്ക് പുറമെ ഒമ്പത്‌,10 ക്ലാസുകളിലെ പട്ടികവിഭാഗം വിദ്യാർഥികൾക്ക് പുതുതായി അനുവദിച്ച പ്രീമെട്രിക് സ്കോളർഷിപ്പും പട്ടികജാതി സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനുള്ള പാക്കേജും കൊല്ലം കന്റോൺമെന്റ്‌ മൈതാനം കല്ലുമാല സമരത്തിന്റെ  സ്മാരകമാക്കി മാറ്റാൻ തീരുമാനിച്ചതും അഭിനന്ദനാർഹമാണ്‌. അർഹതപ്പെട്ട നികുതി വിഹിതം വൈകിപ്പിച്ചും കടമെടുപ്പ് അവകാശം നിഷേധിച്ചും കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിലാണ് കഴിഞ്ഞവർഷത്തേക്കാൾ 104 കോടി രൂപ അധികം പട്ടികജാതി വികസനത്തിന് കേരളം ബജറ്റിൽ വകയിരുത്തിയതെന്നും  പികെഎസ് സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം മധുവും സെക്രട്ടറി അഡ്വ. കെ സോമപ്രസാദും പ്രസ്താവനയിൽ അറിയിച്ചു. Read on deshabhimani.com

Related News