ക്ഷേത്ര വളപ്പിൽ അതിക്രമിച്ച് കയറി കെ റെയിൽ സർവേക്കല്ല് പിഴുതുമാറ്റി; പി കെ ഫിറോസിനെതിരെ പൊലീസിൽ പരാതി



കോഴിക്കോട്>  കെ റെയിൽ വിരുദ്ധ സമരത്തിന്റെ പേരിൽ ക്ഷേത്രവളപ്പിൽ അതിക്രമിച്ച് കയറി സർവേക്കല്ല് പിഴുതുമാറ്റിയതിനും ക്ഷേത്രപരിസരം സമരക്കാരെ കയറ്റി അലങ്കോലമാക്കിയതിനും മുസ്ലീം യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ പൊലീസിൽ പരാതി. ഫറോക്ക് പുറ്റെക്കാട് വാളക്കട ക്ഷേത്ര ക്ഷേമസമിതിയാണ് യൂത്ത് ലീ​ഗ് നേതാവിനെതിരെ പൊലീസിൽ പരാതി നൽകിയത്. ജനുവരി 25ന് വൈകുന്നേരമാണ് ഫിറോസിന്റെ നേതൃത്വത്തിൽ യൂത്ത് ലീ​ഗ് പ്രവർത്തകർ പ്രകടനമായെത്തി കെ റെയിൽ സർവേക്കല്ല് പുഴുതെറിഞ്ഞത്.   Read on deshabhimani.com

Related News