പലയിടത്തും വീട്ടിലെ ജോലികൾ ചെയ്യുന്നത്‌ സ്‌ത്രീകൾ മാത്രം; പുരുഷന്മാർകൂടി ഏറ്റെടുക്കണം - മുഖ്യമന്ത്രി



തിരുവനന്തപുരം > ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പല വീടുകളിലും സാധാരണ ഉണ്ടാകുന്നതിലും കൂടുതൽ ജോലികൾ ഉണ്ടാകുന്നുണ്ട്‌. വീട്ടിലെ ജോലികൾ സ്ത്രീകൾ മാത്രമായി ചെയ്യുന്ന രീതിയാണ് ഇപ്പോഴും പല വീടുകളിലും. ഉള്ളത്‌ പുരുഷന്മാർ കൂടെ അത് ഏറ്റെടുക്കാൻ തയ്യാറാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരിതാശ്വാസനിധിയിലേക്ക് സംഭവനകള്‍ നല്ല രീതിയില്‍ വരുന്നണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ മൂന്നുകോടി രൂപ നല്‍കി. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാന്‍ ആസാദ് മൂപ്പന്‍ രണ്ടരക്കോടി രൂപ സംഭാവന ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ ഒരുകോടി രൂപ നല്‍കി. ഭീമാ ജ്വല്ലേഴ്‌സിനു വേണ്ടി ഡോ. ബി ഗോവിന്ദന്‍ ഒരുകോടി രൂപ നല്‍കി. മന്ത്രിമാരുടെ ഒരുമാസത്തെ ശമ്പളം സംഭാവനയായി ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസനിധിയിലേക്ക് ചൊവ്വാഴ്ച ലഭിച്ചത് 5,96,10,000 രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Read on deshabhimani.com

Related News