കോവിഡ്‌ സംശയങ്ങൾ മുഖ്യമന്ത്രിയോട്‌ തത്സമയം ചോദിക്കാം; ട്വിറ്ററിൽ നാളെ പകൽ 12 മുതൽ ലൈവ്‌



തിരുവനന്തപുരം > കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങൾക്ക്‌ മറുപടി നൽകുന്നു. ട്വിറ്ററിലാണ്‌ സംസ്ഥാനത്തെ പ്രവർത്തനങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി നേരിട്ട്‌ മറുപടി നൽകുന്നത്‌. ശനിയാഴ്‌ച പകൽ പന്ത്രണ്ട്‌ മുതലാണ്‌ ട്വിറ്റർ ഉപയോഗിക്കുന്നവർക്ക്‌ മുഖ്യമന്ത്രിയോട്‌ സംവദിക്കാൻ അവസരമുള്ളത്‌. #AskPinarayiVijayan എന്ന ഹാഷ്‌ ടാഗിലാണ്‌ ചോദ്യങ്ങൾ ചോദിക്കേണ്ടത്‌. ട്വിറ്റർ ഇന്ത്യയുടെ "ആസ്‌ക്‌ ദ സിഎം' എന്ന പരിപാടിയുടെ ഭാഗമായാണ്‌ മുഖ്യമന്ത്രി ട്വിറ്റർ തത്സമയ ചോദ്യോത്തരത്തിൽ പങ്കെടുക്കുന്നത്‌.   #AskTheCM: We are kicking off this series with Kerala CM @vijayanpinarayi . Send in your questions using #AskPinarayiVijayan and watch him answer them live on May 23. https://t.co/iJhHNCT1NQ — Twitter India (@TwitterIndia) May 21, 2020 Read on deshabhimani.com

Related News