വര്‍ഗീയതയെ ആദര്‍ശമാക്കി മാറ്റാന്‍ രാജ്യത്ത് ശ്രമം നടക്കുന്നു: പിണറായി



 ബംഗളൂരു> വര്‍ഗീയതയെ ആദര്‍ശമാക്കി മാറ്റാന്‍ രാജ്യത്ത് ശ്രമം നടക്കുന്നുവെന്ന് കര്‍ണാടകയിലെ ബാഗേപള്ളിയില്‍ സിപിഐ എം മഹാറാലി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ചരിത്രം തിരുത്താനും പലഭാഗങ്ങളില്‍ നിന്നും ശ്രമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'പുരോഗമന പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് കര്‍ണാടക.വര്‍ഗീയത കര്‍ണാടകയുടെ പാരമ്പര്യത്തിന് മങ്ങലേല്‍പ്പിക്കുകയാണ്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളാണ് ചരിത്രത്തെ പിറകോട്ടടിപ്പിക്കുന്നത്. സംഘപരിവാര്‍ ഭാവിതലമുറയെയാണ് ലക്ഷ്യം വയ്ക്കുന്നത്'- പിണറായി കൂട്ടിച്ചേര്‍ത്തു. മുസ്ലീം മതവിഭാഗങ്ങളെക്കുറിച്ച് ഭീതി പരത്തുന്നു. ഇതിന് അനുസരണമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെ തകര്‍ക്കുകയാണ്. ഇതിനായി ജനാധിപത്യത്തിന്റെ മൂടുപടം അണിയുന്നു. ദേശീയതയെന്നാല്‍ ഹിന്ദുത്വ ദേശീയതയാണെന്ന് സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു   Read on deshabhimani.com

Related News