ഓമനക്കുട്ടന്‍ നേരിട്ട മാധ്യമ വിചാരണ എത്ര വലുതാണ്; സത്യം പുറത്തുവന്നിട്ടും ഒരു കൂട്ടര്‍മാത്രം വാര്‍ത്ത തിരുത്തിയില്ല: മുഖ്യമന്ത്രി



തിരുവനന്തപുരം> എഴുപത് രൂപ ഓട്ടോ കാശ് പിരിച്ചതിന്റെ പേരില്‍ ചേര്‍ത്തല സ്വദേശിയായ ഓമനക്കുട്ടന്‌  എത്ര വലിയ മാധ്യമവിചാരണയാണ് നേരിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജ വാര്‍ത്തകളെ സംബന്ധിച്ച്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം ആ വാര്‍ത്തയുടെ യഥാര്‍ഥ സ്ഥിതി പിന്നീട് പുറത്തുകൊണ്ടുവന്നതും മാധ്യമം തന്നെയാണ്.  സത്യം പുറത്തുവന്നപ്പോള്‍   ഭൂരിപക്ഷം മാധ്യമങ്ങളും അത് തിരുത്തി. സാധാരണ ഗതിയില്‍ ഇതിന് മുന്‍കൈ എടുത്തവര്‍ അബദ്ധം തുറന്നുപറയുമല്ലോ. ചിലര്‍ ആ നിലപാടെടുത്തു. പറയുക മാത്രമല്ല , അദ്ദേഹത്തോട് മാപ്പും പറഞ്ഞു. എന്നാല്‍ ഒരു കൂട്ടര്‍ അവര്‍ പറഞ്ഞിടത്ത് തന്നെ നിന്നു. അവരത് തിരുത്തിയില്ല. ഇതാണ് നാം കാണേണ്ടത്. കോവിഡിതിരെ നാമിപ്പോള്‍ പൊരുതുകയാണ്. കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ ഈ ഘട്ടത്തില്‍ വരുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News