ബിജെപി ജനാധിപത്യത്തിന് ഭീഷണി; പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് മുഖ്യമന്ത്രി



ഹൈദരാബാദ്> ജനാധിപത്യത്തിന് ബിജെപി ഭീഷണിയാണെന്നും രാജ്യത്ത് പ്രതിപക്ഷ ഐക്യം അനിവാര്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഒരു രാജ്യം ഒരു ടാക്‌സ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു യൂണിഫോം– ഇതെല്ലാം ഫെഡറൽ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ ഖമ്മത്ത് നടത്തിയ പ്രതിപക്ഷ പാർട്ടികളുടെ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുതിരക്കച്ചവടത്തിലൂടെ പല സംസ്ഥാനങ്ങളിലെയും ഭരണം കേന്ദ്രം അട്ടിമറിക്കുകയാണ്. മതേതരത്വം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രം ഭരിക്കുന്നവർ തന്നെ മതത്തിന്റെ പേരിൽ ഭിന്നത സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌‌രിവാൾ, മറ്റ് ദേശീയ നേതാക്കൾ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News