വൈറസ് ബാധയിൽ ഉണ്ടായ വർധന ഗൗരവമായ മുന്നറിയിപ്പ്; ലോക്‌ഡൗണിലെ ഇളവ് ആഘോഷിക്കാനല്ല: മുഖ്യമന്ത്രി



തിരുവനന്തപുരം> സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധയിൽ ഉണ്ടായ വർധന ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധ സന്നാഹങ്ങൾ വലിയ തോതിൽ വർധിപ്പിക്കേണ്ടതുണ്ട് എന്ന സന്ദേശമാണത്. ഇന്നുള്ളതിനേക്കാൾ കൂടുതൽ ആളുകൾ ഇനിയും വരും. ഒരു കേരളീയന് മുന്നിലും നമ്മുടെ വാതിൽ കൊട്ടിയടക്കില്ല. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ പരിഭ്രമിച്ച് നിസഹായാവസ്ഥ പ്രകടിപ്പിക്കാൻ തയ്യാറല്ല. എല്ലാവർക്കും കൃത്യമായ  പരിശോധനയും , ചികിത്സയും പരിചരണവും നൽകും.  കേരളത്തിലേക്കെത്തുന്നവരിൽ അത്യാസന്ന നിലയിലുള്ള രോഗികൾ ഉണ്ടാകാം. കൂടുതൽ ആളുകളെ ആശുപത്രിയിൽ കിടത്തേണ്ടി വന്നേക്കാം. ഇതൊക്കെ സാധ്യമാകുന്ന രീതിയിൽ വെന്റിലേറ്റർ സൗകര്യം തയ്യാറാക്കി. അത്തരം ഇടപെടലിനാണ് ഇനിയുള്ള ദിവസങ്ങളിൽ മുൻതൂക്കം നൽകുക.  ലോക്ഡൗണിൽ നൽകിയിരിക്കുന്ന ഇളവ് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ്. അല്ലാതെ ആഘോഷിക്കാനാകരുത്. പൊതുതാഗതം ഭാഗികമായി ആരംഭിച്ചതോടെ പലയിടത്തും തിരക്ക് അനുഭവപ്പെടുന്നുണ്ട്. കുട്ടികളും വയോജനങ്ങുമൊക്കെയായി  പുറത്തിറങ്ങുന്ന സ്ഥിതിയുമുണ്ട്. റിവേഴ്‌സ് ക്വാറന്റൈൻ നിർദ്ദേശിക്കുന്നത് വൃദ്ധർക്കും കുട്ടികൾക്കും ഇതര രോഗമുള്ളവർക്കും വൈറസ് ബാധിക്കാതിരിക്കാനാണ്.ഇത് മനസിലാക്കി അവരെ വീടുകളിൽ ഇരുത്തേണ്ടവർ തന്നെ കാര്യങ്ങൾ മറന്നുപോകരുതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.  ഇതെല്ലാം സ്വയം ചെയ്യേണ്ടതാണ്. മറന്നുപോകുമ്പോഴാണ് കേസെടുക്കേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി   Read on deshabhimani.com

Related News